ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
“മാലിന്യം വലിച്ചെറിയാതെ, ശാസ്ത്രീയമായി സംസ്കരിക്കാം; ശുചിത്വമുള്ള നാടിനായി കൈകോർക്കാം.”

August 19, 2026

“മാലിന്യം വലിച്ചെറിയാതെ, ശാസ്ത്രീയമായി സംസ്കരിക്കാം; ശുചിത്വമുള്ള നാടിനായി കൈകോർക്കാം.”
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികളിൽ ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തുന്നതിനും മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനുമായി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ശുചിത്വ പഠനോത്സവം & ഇ-വേസ്റ്റ് കളക്ഷൻ” സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളെയും അധ്യാപകരെയും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുക, ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പോസ്റ്റർ