ജനസംഖ്യാ വിവരങ്ങൾ
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമപഞ്ചായത്താണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്. ലോകപ്രശസ്തമായ അൽഫോൻസാ തീർത്ഥാടന കേന്ദ്രം, ഐതീഹമാലയിലെ കുളപ്പുറത്ത് ഭീമൻ, ആയതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. മലനിരകളും ഇടവഴികളും ഹരിതാഭമായ പ്രകൃതിയും നിറഞ്ഞ ഒരു മലയോര ഗ്രാമ മേഖലയാണിത്.
15,848
ആകെ ജനസംഖ്യ
96.07%
സാക്ഷരതാ നിരക്ക്
27.42
ച.കി.മീ വിസ്തീർണ്ണം
1953
രൂപീകൃതമായ വർഷം
🏛️ അടിസ്ഥാന വിവരങ്ങൾ
📍
ജില്ല
കോട്ടയം
📖
താലൂക്ക്
മീനച്ചിൽ
🏢
ബ്ലോക്ക് പഞ്ചായത്ത്
ളാലം
🏘️
വില്ലേജുകൾ
ഭരണങ്ങാനം, തലപ്പലം
⛰️
ഭൂപ്രകൃതി
മലനിരകളും, വിനോദ സഞ്ചാര പ്രദേശം
🌾
പ്രധാന ഉപജീവനം
കൃഷി
🌴
പ്രധാന കൃഷിവളകൾ
റബ്ബർ, തെങ്ങ്, കപ്പ, കമുക്
🌧️
കാലാവസ്ഥ
22°C - 32°C