ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ആദ്യകാലം മുതല്‍ ഭരണങ്ങാനം പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കാണാം. ആദ്യമെത്തിയത് നെഗ്രിറ്റോ വര്‍ഗക്കാരായിരുന്നു, പിന്നീട് ദ്രാവിഡര്‍ എത്തി. ഏറ്റവും ഒടുവില്‍ ആര്യന്മാരും. ഭീമസേനന്‍ പാരണം നടത്തിയ വന (കാനം) പ്രദേശം എന്നതില്‍ നിന്ന് ഈ സ്ഥലത്തിന് പാരങ്ങാനം എന്ന പേരുണ്ടായി. പില്‍ക്കാലത്ത് അത് ഭരണങ്ങാനമായി മാറി എന്ന് ഐതിഹ്യം. സാമൂഹ്യപരിഷ്ക്കാരം, ദേശീയസ്വാതന്ത്ര്യം, ഉത്തരവാദഭരണം തുടങ്ങിയ ദേശീയപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭണങ്ങളിലും സമരങ്ങളിലും ഭരണങ്ങാനം പ്രദേശം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭരണങ്ങാനം മച്ചയാനിയില്‍ പാപ്പച്ചന്‍ എന്നു വിളിച്ചിരുന്ന ഐ.ഡി.ചാക്കോ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ഭരണങ്ങാനം പള്ളി മുന്‍കൈ എടുത്ത് നിര്‍മ്മിച്ച് സര്‍ക്കാരിനു നല്‍കിയ കെട്ടിടത്തില്‍ 1897-ല്‍ ഒരു ഇംഗ്ളീഷ് സ്കൂള്‍ ആരംഭിച്ചു. 1952 ആഗസ്റ്റ് 15-ന് വേഴങ്ങാനത്ത്...
കൂടുതൽ വായിക്കുക